കരുവഞ്ചാൽ: വൈഎംസിഎ കരുവഞ്ചാലിന്റെ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും ഉന്നതവിജയികൾക്കുള്ള അനുമോദന സമ്മേളനവും കരുവഞ്ചാൽ വൈഎംസിഎ ഹാളിൽ നടന്നു.
വൈഎംസിഎ ദേശീയ ജനറൽ സെക്രട്ടറി എൻ.വി. എൽദോ ഉദ്ഘാടനം നിർവഹിച്ചു. വൈഎംസിഎ കരുവഞ്ചാൽ പ്രസിഡന്റ് പോൾ ജോർജ് മെച്ചേരിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രിൻസ് ആന്റണി, വനിത ഫോറം സെക്രട്ടറി അനു ജയ്സൺ എന്നിവർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
വൈഎംസിഎ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.എം. തോമസ് മുഖ്യപ്രഭാഷണം നടത്തി. വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ വനിതാ ഫോറം സബ് റീജിയൻ ചെയർപേഴ്സൺ ടിന്റു ബിജി എന്നിവർ സ്ഥാനാരോഹണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഭാരവാഹികളായി ലിജോ ജോൺ കളരിക്കൽ -പ്രസിഡന്റ്, മാത്യു തുണ്ടത്തിൽ -സെക്രട്ടറി, ട്രഷറർ ജോർജ്കുട്ടി കുറ്റ്യാനിക്കൽ എന്നിവർ സ്ഥാനമേറ്റു.
വിവിധ മേഖലകളിൽ വൈഎംസിഎയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന അവാർഡ് ജേതാവായ കാർട്ടൂണിസ്റ്റ് വി.ആർ. രാഗേഷിനെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
ഫാ. ജോസഫ് ഈനാച്ചേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പി.എ. ബേബി, ജിയോ ജേക്കബ്, രാജു ചെറിയങ്കാലായിൽ, ജയ്സൺ ഓണംകുളം, ഗാഥ തോമസ്, ജെയിംസ് പുത്തൻപുര, സജി സക്കറിയാസ്, ചാക്കോച്ചൻ മഞ്ഞളാംകുന്നേൽ, സാബു മാത്യു ചാണകാട്ടിൽ, സ്വപ്ന തോമസ്, ഷാന്റി ഷൈജു, രാജു കിളിയംകുന്നേൽ, മാത്യു തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. വി.വി. ജോസ്, ബിജു അറക്കൽ, ഷൈജു കൊലഞ്ചേരി എന്നിവർ നേതൃത്വം നൽകി.